ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയത്തിലേക്ക്; അറുപതിനായിരം കടന്ന് ലീഡ്

Jaihind Webdesk
Tuesday, June 4, 2024

 

ഇടുക്കി: ഇടുക്കിയില്‍ വിജയത്തിലേക്ക് കുതിച്ച് ഡീന്‍ കുര്യാക്കോസ്. വോട്ടെണ്ണി തുടങ്ങിയതു മുതൽ തന്നെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഡീൻ‌ കുര്യാക്കോസ് വമ്പന്‍ ലീഡ് നിലനിർത്തുകയാണ്. നിലവില്‍ ഡീന്‍ കുര്യാക്കോസിന്‍റെ ലീഡ് അറുപതിനായിരം പിന്നിട്ടു. ജോയ്സ് ജോർജ് ആണ് എല്‍ഡിഎഫിലെ സ്ഥാനാർത്ഥി.

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതു മുതൽ എൽഡിഎഫ് സ്ഥാനാർ‌ത്ഥിയായ ജോയ്സ് ജോർജിന് ഒരിടത്തും മുന്നിലെത്താൻ കഴിഞ്ഞില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഡീൻ നേടുമെന്നും ഒരുലക്ഷത്തിലധികം വോട്ടിന് വിജയിക്കുമെന്നുമാണ് യുഡിഎഫ് ക്യാംപിന്‍റെ വിലയിരുത്തൽ.