യുഡിഎഫ് ഇടുക്കി ജില്ലയിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കുമെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Tuesday, December 8, 2020

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.ഇടുക്കി ജില്ലയിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. 2010 -ൽ ഇടുക്കിയിൽ ഉണ്ടായതു പോലുള്ള വിജയമാകും ഉണ്ടാവുക. ഇടതു മുന്നണി സർക്കാർ ഇടുക്കിയിലെ മലയോര ജനതയോട് കാട്ടിയ ചിറ്റമ്മനയത്തിനുള്ള തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ഡീൻ കൂട്ടിച്ചേർത്തു.