ഡീൻ കുര്യാക്കോസിന് കുമളിയിൽ ആവേശകരമായ സ്വീകരണം

Jaihind Webdesk
Friday, March 22, 2019

ഇടുക്കിയിലെ കുമളിയിൽ എത്തിയ യു ഡി എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ആവേശകരമായ സ്വീകരണം. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ് കമ്മറ്റി ഓഫീസ് ഉത്ഘാടനത്തിനാണ് ഡീൻ എത്തിയത്.

ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ ആവേശകരമായ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടയിലാണ് സ്ഥാനാർത്ഥി കുമളിയിലെത്തിയത്, 100 കണക്കിന്ന് യു ഡി എഫ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി, കഴിഞ്ഞ അഞ്ച് വർഷമായി ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചവർക്ക് കനത്ത തിരിച്ചടി വോട്ടർമാർ നൽകുമെന്ന് ഡീന്‍ കുരിയാക്കോസ് പറഞ്ഞു.

ഓരോ പ്രഭാതം പുലരുമ്പോൾ സിപിഎം നേതാക്കളുടെ പീഡന പരമ്പരകൾ പുറത്ത് വരുന്നു, ഈ വിധിയെഴുത്ത് പിണറായി സർക്കാരിന്‍റെ അന്ത്യം കുറിക്കുന്നതാണെന്ന് ഇടുക്കി ഡിസിസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ അഭിപ്രായപ്പെട്ടു.

യുഡിഎഫിന്‍റെ ഇടുക്കി പാർലമെൻറ് കൺവൻഷൻ 23 ന് നടക്കും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജഖ ജോസഫ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

teevandi enkile ennodu para