പുറത്തുവരുന്നത് അവനവൻ്റെ ഉള്ളിലുള്ള അശ്ലീലം ; ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍

Jaihind Webdesk
Tuesday, March 30, 2021

ഇടുക്കി : രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദ പ്രസംഗത്തില്‍ ജോയ്സ് ജോർജ്ജിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇരട്ടയാറിലെ എം.എം.മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.  പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. മന്ത്രി എം.എം.മണിയടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. വിവാദ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാറും അറിയിച്ചു.