ഭൂപതിവ് നിയമ ഭേദഗതി ജനം ആഗ്രഹിച്ചതുപോലെയല്ല; സർക്കാരിന് വിമർശനവുമായി ഡീന്‍ കുര്യാക്കോസ് എംപി

Monday, September 18, 2023

 

ഇടുക്കി: ഭൂപതിവ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ഭേദഗതി അല്ല ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് ഡീന്‍ കുര്യാക്കോസ് എംപി മാങ്കുളത്ത് പറഞ്ഞു. എല്‍എ പട്ടയ വസ്തുവില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ നിര്‍മ്മിതികളേയും നിയമ ലംഘനമായി സര്‍ക്കാര്‍ കാണുകയും അതിന് പിഴയീടാക്കുന്ന ക്രമവത്ക്കരണത്തിന് ഉപാധികള്‍ നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും എംപി വ്യക്തമാക്കി.