പത്തനാപുരത്ത് കല്ലടയാറ്റിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Sunday, May 29, 2022

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കല്ലടയാറ്റിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാം ദിവസത്തെ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് ‘ . ഫയർഫോഴ്സ് സ്കൂബ സംഘവും പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ അപകടമുണ്ടായ സ്ഥലത്ത് നിന്നും 2 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൂടല്‍ സ്വദേശിനി അപര്‍ണയാണ് മരിച്ചത്,
പത്തനാപുരം വെളളാറമണ്‍ കടവിൽ ഇന്നലെ ഉച്ചക്കായിരുന്നു ‘ അപകടം. അപർണക്കൊപ്പം അപകടത്തിൽപ്പെട്ട
കൂട്ടുകാരിയും സഹോദരനും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സഹപാഠിയായ അനുഗഹയുടെ വീട്ടിലെത്തിയ അപര്‍ണ അനുഗ്രഹയുടെ സഹോദരനും ഏഴാക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്‍റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്.