ന്യൂഡല്‍ഹി : സ്പുട്‌നിക്ക് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. മെയ് ആദ്യവാരം മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും. വിദഗ്ധ സമിതി ഇന്നലെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിസിജിഐയും അനുമതി നല്‍കിയത്.
ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് സ്പുട്നിക് വാക്സീന്‍ നിര്‍മ്മിക്കുക. കോവിഷീല്‍ഡിനും കോവാക്‌സിനും ശേഷം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്.