‘യൂണിറ്റുകളിൽ ഹൃദയതാളം’ : ആദ്യ വയനാട് ഡിസിസി യുടെ യൂണിറ്റ് സമ്മേളനം (സിയുസി) ഉദ്ഘാടനം ചെയ്യ്തു

Jaihind Webdesk
Saturday, October 2, 2021

കൽപ്പറ്റ: കേരളത്തിൽ കോൺഗ്രസിനെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി കെപിസിസി യുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ട്രയൽ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട നെന്മേനി പഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ആകെയുള്ള മുപ്പത്തിനാല് ബൂത്ത് കമ്മികളിലായി 204 കോൺഗ്രസ് യൂണിറ്റ് കമ്മികൾ ( സിയുസി) രൂപീകരിച്ചു.

പതിനഞ്ച് മുതൽ ഇരുപത് വരെ കോൺഗ്രസ് കുടുംബങ്ങളെ ചേർത്ത് ഒരു യൂണിറ്റ് കമ്മിറ്റികളാണ് രൂപീകരിച്ചത്.വയനാട് ജില്ലയിലെ ജില്ലാ തല്ല ഉൽഘാടനം ചീരാലിൽ വെച്ച് പാർട്ടി പതാക ഉയർത്തി കൊണ്ട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ നിർവ്വഹിച്ചു. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഗാന്ധി അനുസ്മരണ സന്ദേശം നൽകിയ യോഗത്തിൽ ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ.മുനീബ് അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, അഡ്വ.എൻ.കെ.വർഗ്ഗീസ്, ഡിസിസി ഭാരവാഹികളായ ഡി.പി.രാജശേഖരൻ, പോക്കർ ഹാജി, ശോഭന കുമാരി, സരള ടീച്ചർ, ഉമ്മർ കുണ്ടാട്ടിൽ, ശ്രീജി ജോസഫ്, കെ.ടി.ഹരീന്ദ്രൻ, അമൽജോയി തുടങ്ങിയവർ സംസാരിച്ചു.