ഡിസിസി പട്ടിക; മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Sunday, August 22, 2021

 

തിരുവനന്തപുരം : ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും കെ സുധാകരന്‍ അറിയിച്ചു.