തൃശൂരില്‍ പട്ടാപ്പകല്‍ മോഷണം; 80 പവന്‍ സ്വർണ്ണം കവർന്നു

Jaihind Webdesk
Sunday, January 1, 2023

 

തൃശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ കവർച്ച. ശാസ്ത്രി നഗറിൽ താമസിക്കുന്ന എൽഐസി ഡിവിഷണൽ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ പത്ത് മണിക്ക് വീട്ടിൽ നിന്ന് പോയവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയാവുന്നവരാകാം കവർച്ചയ്ക്ക് പിന്നില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കുന്നംകുളം പോലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.