കെഎസ്ആര്‍ടിസിയുടെ പകല്‍ക്കൊള്ള: പിഎസ്‌സി പരീക്ഷക്ക് പോയവരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി

Jaihind Webdesk
Monday, July 29, 2024

 

തിരുവനന്തപുരം: ശനിയാഴ്ചത്തെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാന്‍ പോയവരില്‍ നിന്ന് കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കിയതായി ആക്ഷേപം. തിരുവനന്തപുരം പാലോട് നിന്ന് കൊല്ലത്തേക്ക് റിസര്‍വ് ചെയ്ത് പോയവര്‍ക്കാണ് ഇരട്ടി നിരക്ക് നല്‍കേണ്ടി വന്നത്. എന്നാല്‍ ചേര്‍ത്തല വരെ സര്‍വീസ് നടത്തിയ ബസ് END TO END സര്‍വീസായതിനാല്‍ റിസര്‍വ് ചെയ്ത് പോയവര്‍ക്ക് നിരക്ക് കൂടുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ബസ് END TO END സര്‍വീസാണെന്ന് ഒരു അറിയിപ്പും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കല്ലറയില്‍ നിന്ന് കൊല്ലം വരെ രണ്ടു പേര്‍ക്ക് 436 രൂപ. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ ഒരാള്‍ക്ക് 218 രൂപ. സാധാരണ നിരക്ക് 108 രൂപ മാത്രമായിരിക്കെയാണ് കെഎസ്ആര്‍ടിസിയുടെ കൊള്ള.