അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ

Jaihind News Bureau
Wednesday, February 12, 2020

അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഈ വർഷം ഓസ്ട്രേലിയയിലും അടുത്ത വർഷം ഇന്ത്യയിലും നടക്കുന്ന ട്വൻറി-20 ലോകകപ്പിനുശേഷമായിരിക്കും വിരമിക്കൽ.

വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായാണ് ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറുടെ തീരുമാനം. തിരക്കിട്ട ഷെഡ്യൂളിൽ മൂന്ന് ഫോർമാറ്റിലും കളിക്കുക പ്രയാസകരമാണെന്നും തുടർച്ചയായ യാത്രകൾ ബുദ്ധിമുട്ടാണെന്നും അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് മാത്രമായിരിക്കാം വിരമിക്കുകയെന്നും വാർണർ വ്യക്തമാക്കി. 76 രാജ്യാന്തര ട്വൻറി-20യിൽനിന്ന് ഒരു സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടെ വാർണർ 2079 റൺസ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മികച്ച ക്രിക്കറ്റ് താരത്തിനും ട്വൻറി-20 താരത്തിനുമുള്ള പുരസ്‌കാരം വാർണർക്കായിരുന്നു.