ഐപിഎൽ 2020 : ഡേവിഡ് വാർണർ മടങ്ങിയെത്തുന്നു… സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കും; ആദ്യ മത്സരം മുംബൈയ്‌ക്കെതിരെ ഏപ്രിൽ ഒന്നിന്

Jaihind News Bureau
Thursday, February 27, 2020


ഡേവിഡ് വാർണർ തിരികെ എത്തുന്നു.  2020 ഐപിഎലിൽ ഹൈദ്രാബാദിനെ ഡേവിഡ് നയിക്കും.  ഏപ്രിൽ ഒന്നിന് മുംബൈയ്‌ക്കെതിരെയാണ് ആദ്യ മത്സരം.

2020 ഐപിഎലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാർണർ നയിക്കും. 2016ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച വാർണർക്ക് പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം 2018 സീസൺ നഷ്ടമായിരുന്നു. പിന്നീട് അടുത്ത സീസണിൽ ടീമിലേക്ക് തിരികെ എത്തിയ വാർണർ ന്യൂസിലാണ്ട് താരം കെയിൻ വില്യംസണ് കീഴിലാണ് കളിച്ചത്. ടീം ഫൈനലിൽ കടന്നപ്പോൾ കെയിൻ വില്യംസൺ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഭുവനേശ്വർ കുമാറിനെയാണ് ക്യാപ്റ്റനായി ടീം പരിഗണിച്ചത്.

തിരികെ ക്യാപ്റ്റൻസി ലഭിയ്ക്കുന്നതിന്‍റെ ആവേത്തിലാണ് താനെന്നും തനിക്ക് ഈ അവസരം തന്നതിന് വലിയ നന്ദിയുണ്ടന്നും വാർണർ പറഞ്ഞു. സൺറൈസേഴ്‌സ് ബാറ്റിംഗിന്‍റെ പ്രധാന താരം തന്നെയാണ് ഡേവിഡ് വാർണർ. 2015, 2017, 2019 സീസണുകളിൽ ഓറഞ്ച് ക്യാപ് നേടിയ താരം കൂടിയാണ് വാർണർ. 562, 848, 642, 692 എന്നിങ്ങനെയാണ് വാർണറുടെ ഐപിഎലിലെ കഴിഞ്ഞ കുറച്ച് സീസണുകളിലുള്ള പ്രകടനം.

ഏപ്രിൽ 1ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്‌ക്കെതിരെ സ്വന്തം നാട്ടിലാണ് സൺറൈസേഴ്‌സിന്‍റെ ആദ്യ മത്സരം.