‘ഫൈസര്‍’ കുപ്രസിദ്ധി നേടിയ കുത്തക കമ്പനി; സ്പ്രിങ്ക്‌ളര്‍ ഇടനിലക്കാരന്‍ മാത്രം| EXCLUSIVE

Jaihind News Bureau
Monday, April 20, 2020

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചെയ്യുന്ന കമ്പനിയാണ് തങ്ങളെന്ന സ്പ്രിങ്ക്‌ളറിന്‍റെ വാദം പൊളിയുന്നു. സോഷ്യല്‍ മീഡിയ മാനേജ്‌മെന്‍റ്  എന്ന വ്യാജേന കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ഡാറ്റ സമാഹരിച്ച് ‘ഫൈസര്‍’ പോലുള്ള കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കുന്ന വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണ് സ്പ്രിങ്ക്‌ളര്‍. സ്പ്രിങ്ക്‌ളറിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്ന  ഒരു മരുന്ന് കമ്പനി എന്നതിലുപരി  അഴിമതിക്കും അധാര്‍മ്മികതയ്ക്കും പേരുകേട്ട അഗോള ഭീമാനാണ് ‘ഫൈസര്‍’.

ന്യുമോണിയയ്ക്കുള്ള മരുന്ന് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫൈസര്‍. ശ്വാസ കോശത്തെ ബാധിക്കുന്ന രോഗമാണ് കൊവിഡ്. കൊവിഡ് മരുന്ന് നിര്‍മ്മാണത്തിനുള്ള ഗവേഷണങ്ങള്‍ ഫൈസര്‍ നടത്തുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടൊപ്പം നിരവധി ആരോപണങ്ങളും ഫൈസറിനെതിരായുണ്ട്.  2012-ല്‍ യൂറോപ്പിലും ഏഷ്യയിലും  ബിസിനസ് ലഭിക്കുന്നതിനും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുമായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും കോഴ നല്‍കിയതിന് ഫോറിന്‍ കറപ്ട് പ്രാക്ട്രീസസ് ആക്ട് അനുസരിച്ച് ഫൈസറിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഒടുവില്‍ 60.2 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചാണ് കേസ് അവസാനിപ്പിച്ചത്.

ജീവന്‍രക്ഷാ മരുന്നായ ന്യുമോണിയ വാക്‌സിന് ഫൈസര്‍ അമിത വില ഈടാക്കുകയും കൃത്രിമ മരുന്ന് ക്ഷാമമുണ്ടാക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്  പാരിസ് ആസ്ഥാനമായ അന്താരാഷ്ട്ര മാനുഷിക സഹായ സംഘടനയായ എം.എസ്.എഫ് ഫൈസറിനെതിരെ വലിയ ക്യാമ്പയിന്‍ ആരംഭിച്ചു. വിലകുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. 4 ലക്ഷം പേരാണ് ഈ സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ പങ്കെടുത്തത്.

ഫൈസറിലെ നിക്ഷേപകര്‍ തന്നെ വില കുറയ്ക്കണമെന്നും ധാര്‍മ്മികത ഇല്ലാത്ത മാര്‍ക്കറ്റിംഗ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള എം.എസ്.എഫ് ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തി. ന്യൂമോണിയ വാക്‌സിന്‍ അനിയന്ത്രിമായി വില ഈടാക്കുന്നിവെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്.

ധാര്‍മ്മികത ഇല്ലാത്ത മാര്‍ക്കറ്റിംഗിന് ഫൈസറിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് 2.3 ബില്യണ്‍ ഡോളറിന്‍റെ പിഴ ചുമത്തി. സമീപ ചരിത്രത്തില്‍ അമേരിക്കയില്‍ ഏതെങ്കിലും ഒരു കമ്പനി നല്‍കുന്ന ഏറ്റവും വലിയ പഴയാണിത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമില്ലാതെ, ആര്‍ത്രൈറ്റിസിനും ആര്‍ത്തവ സമയത്തുള്ള വേദന കുറയ്ക്കുന്നതിനുമുള്ള ‘ബെക്‌സ്ട്ര’ എന്ന മരുന്ന് വില്‍പ്പന നടത്തിയതിനാണ്  കേസെടുത്തത്. സിവില്‍, ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്.  ഹൃദയാഘാതം,സ്‌ട്രോക്ക് സാധ്യതകള്‍ വര്‍ദ്ധിപ്പികുന്നതാണ് ഈ മരുന്ന്. മൊത്തം പിഴയില്‍ 1.3 ബില്യന്‍ ഡോളര്‍ ക്രിമനല്‍ പിഴയാണ്.

അതേസമയം  എട്ടു രാജ്യങ്ങളില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ഫൈസര്‍ തന്നെ സമ്മതിച്ചിരുന്നു. ഡോക്ടര്‍മാരെ കൊണ്ട് ഫൈസറിന്‍റെ  മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യിപ്പിക്കുന്നതിന് അടക്കം കൈക്കൂലി നല്‍കിയെന്നതാണ് വെളിപ്പെടുത്തല്‍.ഈ വസ്തുകള്‍ വ്യക്തമാക്കുന്നത് സ്പ്രിങ്ക്‌ളര്‍ ഒരു ചെറിയ മീനല്ല എന്നതാണ്. പുറത്തുവന്നതിലും എത്രയോ ഭീമമാകും ഇനിയും പുറത്തുവരാനിരിക്കുന്ന സ്പ്രിങ്ക്‌ളര്‍ ഇടപാടിലെ രഹസ്യങ്ങള്‍.

 

teevandi enkile ennodu para