തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്.
കുറ്റം സമ്മതിക്കും മുന്‍പ് ഇവരെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പും പരിശോധനയും നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇവര്‍ക്കെതിരെയുള്ള പോലിസുകാരുടെ മോശം പെരുമാറ്റവും കയ്യേറ്റ പരാതിയുമൊക്കെ ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. പേരൂര്‍കട പോലീസ് സ്റ്റേഷനില്‍ കുട്ട സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്.