സംവരണ സംരക്ഷണത്തിനായി ദളിത് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച്, സെപ്റ്റംബര്‍ 9ന്

Saturday, September 7, 2024

 

തിരുവനന്തപുരം: സംവരണ സംരക്ഷണത്തിനായി ദളിത് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് സെപ്റ്റംബര്‍ 9ന്. ഇന്ത്യയിലെ പട്ടിക വിഭാഗങ്ങളുടെ സംവരണ രീതി തല്‍സ്ഥിതി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, ദളിത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 9ന് രാജഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കുമെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എ.കെ. ശശി അറിയിച്ചു.