രാജ്യത്ത് പ്രതിദിന കൊവിഡ് മരണസംഖ്യയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ കൊവിഡ് മരണം 1,30,070 പിന്നിട്ടു. അതേസമയം രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.
കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായാണ് മുപ്പതിനായിരത്തിനു താഴെ എത്തുന്നത്. 29,164 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി.
449 പേര് കൂടി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് 4,53,401 സജീവ കേസുകളാണുള്ളത്. 82,90,371 പേരാണ് ഇതുവരെ കൊവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 40,791 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.
നവംബര്‍ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.