ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി

Jaihind News Bureau
Monday, February 15, 2021

 

ബെംഗളൂരു : കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ (22) വിവാഹിതയായി. കഫെ കോഫി ഡേ (സിസിഡി) സ്ഥാപകന്‍ പരേതനായ വി.ജി സിദ്ധാര്‍ഥയുടെ മകന്‍ അമര്‍ത്യ ഹെഗ്‌ഡെയാണു (27) വരന്‍. ബെംഗളൂരുവിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

നിലവില്‍ ഡി.കെയുടെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്‍റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ്​ സിദ്ധാർഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്.