റിയോ ഡി ജനീറോയിൽ ശക്തമായ കൊടുങ്കാറ്റ്; ആറ് മരണം

Friday, February 8, 2019

rio-dejaneiro-cyclone

ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. കാറ്റ് നാശം വിതച്ചതിന് പിന്നാലെ മഴയും കനത്തതോടെ റിയോ വെള്ളപ്പൊക്ക ഭീതിയിലാണ്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമാണ് റിയോ ഡി ജനീറോ. റോഡിലേക്ക് വന്‍ മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണതോടെ ഗതാഗതവും താറുമാറായി.