സൈക്കിള്‍ മാലിന്യക്കുഴിയില്‍ മറിഞ്ഞ് അപടകം; ഒമ്പതുവയസുകാരന്‍ മരിച്ചു

Jaihind Webdesk
Wednesday, October 25, 2023

തൃശൂരില്‍ ഒമ്പതുവയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷം സൈക്കിളില്‍ പുറത്തുപോയ കുട്ടിയെ കാണാതായിരുന്നു. തുറസ്സായ മാലിന്യക്കുഴിയില്‍ സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്നാണ് നിഗമനം.