‘പോറ്റിയേ കേറ്റിയേ’ ഗാനത്തില്‍ കേസ്: ഗാനരചയിതാവിനും ഗായകനും എതിരെ കേസെടുത്ത് സൈബര്‍ പൊലീസ്

Jaihind News Bureau
Wednesday, December 17, 2025

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത് പൊലീസ്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കേസെടുത്തത്.

ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴിയും നേരിട്ടും പൊതുജന മധ്യത്തില്‍ മതവികാരം അപമാനിക്കണമെന്ന മനപ്പൂര്‍വമായ ലക്ഷ്യത്തോടെയാണ് ഈ ഗാനം പുറത്തിറക്കിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും വികലമായി ചിത്രീകരിച്ചുവെന്നാണ് കണ്ടെത്തല്‍. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.