മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായ അഭ്യര്‍ത്ഥനക്കെതിരെ രോഷം; സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം

Jaihind Webdesk
Wednesday, July 31, 2024

 

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിശിതവിമർശനം. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രസിദ്ധീകരിച്ച വാർത്തകള്‍ക്ക താഴെ നെഗറ്റീവ് കമന്‍റുകളാണ് നിറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വിശ്വാസം ഇല്ലെന്ന തരത്തിലാണ് ഭൂരിഭാഗം കമന്‍റുകളും. “മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്നൊരു ഭാഗം കൊടുത്താലും മതിയാകും” എന്ന തരത്തിലുള്ള കമന്‍റുകളാണ് ഏറെയും.

വര്‍ഷങ്ങള്‍ക്കപ്പുറം പ്രളയം വന്നപ്പോള്‍ സമാഹരിച്ച തുക എത്രപേര്‍ കട്ടുതിന്നുവെന്നും അതിന്‍റെ പേരില്‍ നടക്കുന്ന കേസ് എവിടെ വരെ എത്തി എന്നിങ്ങനെ സര്‍ക്കാരിനുനേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ജനങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പണം തരില്ലെന്നും ജനങ്ങള്‍ നേരിട്ട് പണം എത്തിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ സഹായ അഭ്യര്‍ത്ഥന വാര്‍ത്തകള്‍ക്കുള്ള മറുപടി. മുഖ്യമന്ത്രിയുടെ ദുരിതത്തിന് ആശ്വാസം കണ്ടെത്തുന്നതല്ല ദുരിതാശ്വാസം, ദുരന്തങ്ങള്‍ വരുമ്പോള്‍ സന്തോഷിക്കുന്നവർ തുടങ്ങിയ കമന്‍റുകളുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ ലൈക്കുകള്‍ ഇത്തരം കമന്‍റുകള്‍ക്ക് ലഭിക്കുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വാർത്തകള്‍ക്ക് താഴെ വന്ന കമന്‍റുകളില്‍ ചിലത്:

“സഹായിക്കേണ്ടവർ അപകടം പറ്റിയവർക്കു നേരിട്ട് കൊടുക്കുക”

“Sir കൊടുക്കണം കൊടുത്തിട്ടുണ്ട് എനിയും കൊടുക്കും ഈ സമയത്തു തന്നെ പറയണം എന്ന് തോന്നി വർഷങ്ങള്‍ക്കപ്പുറം പ്രളയം വന്നപ്പോള്‍ സമാഹരിച്ച തുക ( പാവപ്പെട്ടവന്റെ വീട്ടിലേക്കു അരി വാങ്ങാൻ വച്ചതില്‍ നിന്നും അമ്മക്ക് മരുന്ന് വാങ്ങാൻ വച്ചതില്‍ നിന്നും തന്ന) തുക എത്ര പേർ കട്ട് തിന്നു അതിന്‍റെ പേരില്‍ നടക്കുന്ന കേസ് എവിടെവരെ എത്തി..ഇങ്ങനെ നിങ്ങളെ വിശ്വസിച്ചു ക്യാഷ് ജനങ്ങള്‍ തരും പറയൂ sir ഏതായാലും sir നിങ്ങള്‍ തന്നെ തുടക്കം കുറിക്കുക എത്ര ചെറിയ തുകയായാലും വലിയ തുകയായാലും ഇതു എന്‍റെ വക എന്ന് പറഞ്ഞു തുടക്കം കുറിക്കുക എന്നിട്ട് ജനങ്ങളോട് ചോദിക്കുക”

“2018ല്‍ അങ്ങനെ തന്നത് മുഴുവൻ പാർട്ടി സഖാക്കള്‍ വീട്ടില്‍ കൊണ്ട് പോയില്ലേ, ഇത് ഞങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് കൊടുത്തോളാം…അപകടം പറ്റിയവർക്ക് നേരിട്ട് സഹായം നല്‍കാൻ അഭ്യർത്ഥിക്കുന്നു .മറ്റുള്ള ആളുകള്‍ വഴി വേണ്ട. ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് കൊടുക്കുക…. ഇവന്മാരുടെ കയ്യില്‍ നയാ പൈസ കൊടുക്കരുത്..”

“ദുരന്തം ഉണ്ടായാല്‍ മാത്രം വരുന്ന മറ്റൊരു ദുരന്തം”

“ഈ പ്രാവശ്യം മുഖ്യമന്ത്രിസാറിന്‍റെ നിധിയിലേക്ക് സാധാരണക്കാരുടെ പണം വരാൻ സാധ്യതകുറവാ… സഹായങ്ങള്‍ ജനങ്ങള്‍ നേരിട്ട് നല്‍കുക.  ‘കക്കുക മുക്കുക നക്കുക അതാണ് കമ്മികളുടെ ഏർപ്പാട്. പ്രളയ ഫണ്ട് മുക്കിയത് ആരും മറക്കരുത്.. കാരണ പൂതത്തിന് എല്ലാം ചാകര. സൈക്കിള്‍ വിറ്റും കാതിലെ കമ്മല്‍ വിറ്റും ഒക്കെ കൊടുത്തത് എന്ത് ചെയിതു എന്ന് എല്ലാവർക്കും അറിയാം ( കമ്മികള്‍ക്ക് അറിയില്ല )”