റഹീമിനെ വിമർശിച്ചതിന് പിന്നാലെ അധ്യാപികയ്ക്ക് സൈബർ ആക്രമണം; വ്യാജവാർത്ത പ്രചരിപ്പിച്ച് സഖാക്കള്‍

Friday, October 15, 2021

 

കൊല്ലം : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചതിന് പിന്നാലെ  അധ്യാപികയ്ക്ക് സൈബർ ആക്രമണം. പ്രിയ വിനോദിനെതിരെ വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് സൈബർ സഖാക്കള്‍.

അധ്യാപികയായ പ്രിയ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും തുടർന്ന് വിട്ടയച്ചതായും വ്യാജവാർത്ത നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണെന്നും അധ്യാപിക വ്യക്തമാക്കി.