കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രകാശം പരത്തിയ പദ്മരാഗമായിരുന്നു സി വി പത്മരാജനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. വിവാദങ്ങളില്‍ നിന്നു അകന്ന് സമചിത്തതയോടെ കെപിസിസി പ്രസിഡന്റ്, മന്ത്രി, സഹകാരി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച പദ്മരാജന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു അഭിമാനിക്കാന്‍ കഴിയുന്ന ഓര്‍മ്മകള്‍ നല്‍കിയാണ് വിടപറഞ്ഞതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പന്തളം സുധാരകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട പദ്മരാജന്‍ സാറിന് ആദരാജ്ഞലികള്‍
കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രകാശം പരത്തിയ പദ്മരാഗമായിരുന്നു പദ്മരാജന്‍ സാര്‍. വിവാദങ്ങളില്‍ നിന്നു അകന്നു സമചിത്തതയോടെ കെപിസിസി പ്രസിഡന്റ്, മന്ത്രി, സഹകാരി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച പദ്മരാജന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു അഭിമാനിക്കാന്‍ കഴിയുന്ന ഓര്‍മ്മകള്‍ നല്‍കിയാണ് വിടപറഞ്ഞത്.
1982-87 കാലഘട്ടത്തില്‍ ആദ്യമായി എം ല്‍ എ എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു, പിന്നീട് 1991 ല്‍ കെ കരുണാകരന്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായും 1994 -96 ല്‍ എ കെ ആന്റണി മന്ത്രി സഭയില്‍ ധന മന്ത്രി യായിരുന്നപ്പോഴും ഒരുമിച്ചു പ്രവര്‍ത്തിച്ച അനുഭവം അവിസ്മരണീയമാണ്. കൊല്ലം ജില്ല കേരള രാഷ്ട്രീയത്തിന് നല്‍കിയ രണ്ടു ആത്മ മിതങ്ങളായിരുന്നു 41 ദിവസം മുമ്പ് കടന്നുപോയ തെന്നലയും ഇപ്പോള്‍ വിടപറഞ്ഞ പദ്മരാജനും. ഇന്ദിര ഭവന്‍, അദ്ദേഹത്തിന്റെ സംഘടന പ്രവത്തന മികവിന്റെ തെളിവായി എന്നും നിറഞ്ഞു നില്ക്കും.
ബാഷ്പാഞ്ജലി