എക്കാലവും പ്രചോദനവും മാര്‍ഗദര്‍ശിയും ഗുരുസ്ഥാനീയനുമായിരുന്ന നേതാവായിരുന്നു സിവി പത്മരാജനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
മാനവികത ഉയര്‍ത്തിപ്പിടിച്ച നേതാവാണ് പത്മരാജന്‍. കറകളഞ്ഞ മതേതരവാദി. ആരോടും ശത്രുതയില്ലാതെയും പദവികള്‍ക്ക് പിറകെ പോകാത്തതുമായ പ്രകൃത്യം. പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥമായ പ്രതിപത്തി അദ്ദേഹം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ചു. കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം തങ്ങളുടെ തലയമുറയ്ക്ക് വഴികാട്ടിയായിരുന്നു. കെപിസിസി പ്രസിന്റായി സംഘടനാതലത്തിലും മന്ത്രി, എംഎല്‍എ എന്ന പദവികളിലൂടെ ഭരണനിര്‍വഹണ രംഗത്തും മികച്ച പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സൗമശീലനാണെങ്കിലും ദൃഢമായ നിലപാടുകളായിരുന്നു അദ്ദേഹത്തിന്റെത്. പാര്‍ട്ടിയിലായാലും ഭരണത്തിലായാലും പത്മരാജന്‍ വക്കീലിന്റെ അഭിപ്രായങ്ങള്‍ക്ക് അത്രയേറെ സ്വീകാര്യതയുണ്ടായിരുന്നു.നിസ്വാര്‍ത്ഥമായ സേവനമായിരുന്നു അദ്ദേഹത്തിന്റെത്. ശാസ്തമംഗത്തെ പുരുഷോത്തമം എന്ന വീടു പാര്‍ട്ടിയുടെ അസ്ഥാന മന്ദിരത്തിനായി നല്‍കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. സിവി പത്മരാജന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രൗഢസൗന്നിധ്യമാണ് വിടവാങ്ങിയതെന്നും ആ നഷ്ടം പ്രസ്ഥാനത്തിന് നികത്താന്‍ കഴിയുന്നതല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.