മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി വി പത്മരാജന്റെ വിയോഗത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ അനുശോചിച്ചു. സൗമ്യതയുടെയും പക്വതയുടെയും മറുവാക്കായ മറ്റൊരു വലിയ മനുഷ്യന്‍ കൂടി വിട പറയുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എ പി അനില്‍കുമാര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സൗമ്യതയുടെയും പക്വതയുടെയും മറുവാക്കായ മറ്റൊരു വലിയ മനുഷ്യന്‍ കൂടി വിട പറയുന്നു.
അധികാരത്തിലിരിക്കുമ്പോള്‍ അധികാരത്തിന്റെ ആടയാഭരണങ്ങളൊന്നും അണിയാതെ സാധാരണക്കാരനെപ്പോലെ തന്നെ ജീവിക്കുകയും പെരുമാറുകയും ചെയ്ത പത്മരാജന്‍ സാര്‍ വിടപറയുമ്പോള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരദ്ധ്യായം കൂടി അവസാനിക്കുകയാണ്.
പരാതികളോ പരിഭവങ്ങളോ പറയാതെ നിര്‍മ്മമതയോടെ, നിര്‍മ്മലമായ മനസ്സോടെ നമുക്കിടയില്‍ ജീവിച്ച ഹൃദയാലുവായ വലിയ നേതാവിന് അന്ത്യാഞ്ജലികള്‍.
വിട,
പ്രിയപ്പെട്ട പത്മരാജന്‍ സാര്‍