എം. ശിവശങ്കറിനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും

Jaihind News Bureau
Friday, October 9, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍ കസ്‌റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്‌തിരുന്നു.

നയതന്ത്രചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്കൂളുകളിലും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന് അന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്‌ടറായിരുന്ന ടി.വി. അനുപമ കസ്‌റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അട‌ിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്.