ഡോളർ കടത്ത് : ശ്രീരാമകൃഷ്ണന് കസ്റ്റംസ് ഉടൻ സമൻസ് അയക്കും ; നിയമോപദേശം തേടി

Jaihind News Bureau
Friday, January 8, 2021

 

കൊച്ചി : ഡോളർ കടത്ത് കേസിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് ഉടൻ സമൻസ് അയക്കും. ഇതിനായി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിന്‍റെ നിയമോപദേശം തേടി. സമൻസിന് പാലിക്കേണ്ട നടപടിക്രമങ്ങൾ, നിയമവശങ്ങൾ എന്നിവയിലാണ് കസ്റ്റംസ് വീണ്ടും വ്യക്തത തേടിയത്. അനുബന്ധ കേസുകളിലെ മുൻ സുപ്രീം കോടതി വിധികളും എഎസ്ജി ഓഫീസ് പരിശോധിക്കുന്നു.