സ്വർണ്ണക്കടത്ത് : കോൺസൽ ജനറലും അറ്റാഷേയും പ്രതികളാകും ; കസ്റ്റംസ് നോട്ടീസ്

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇ കോൺസൽ ജനറലും അറ്റാഷേയും പ്രതികളാകും. ഇരുവർക്കും കസ്റ്റംസ് നോട്ടീസ് നൽകി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിലും ഇരുവരും കേസിൽ പ്രതികളാകും. നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെയാണ് നോട്ടീസ് നല്‍കല്‍. സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ ഇരുവരും ഇന്ത്യ വിട്ടിരുന്നു. വിദേശകാര്യമന്ത്രാലയത്തിൻ്റെ അനുമതിയോടെയാണ് കോൺസൽ ജനറലിനെയും അറ്റാഷേയെയും പ്രതികളാക്കിയത് . ആറ് മാസം മുമ്പാണ് കസ്റ്റംസ് കേന്ദ്രാനുമതി തേടിയത്.

Comments (0)
Add Comment