യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്‍റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു ; സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍

Jaihind News Bureau
Monday, February 8, 2021

 

തിരുവനനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു. തിരുവനനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച ബാഗുകളാണ് പരിശോധിക്കുന്നത്. കോണ്‍സല്‍ ജനറല്‍ അല്‍സാബിയും സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് പരിശോധന. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിനു മുൻപ്, 2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല.