സ്വർണ്ണക്കടത്ത് : ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകൾ ; മുദ്രവച്ച കവറിൽ നല്‍കി കസ്റ്റംസ്

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകൾ നല്‍കി കസ്റ്റംസ്. കോടതി നിർദ്ദേശപ്രകാരം മുദ്രവച്ച കവറിൽ തെളിവുകള്‍ കൈമാറി.  അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

സ്വർണ്ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്‍റെ വാദം. എന്നാൽ സ്വർണ്ണക്കടത്തിൽ മാത്രമല്ല, വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന് കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിം. ഈ കേസിൽ സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും തുടരും.

Comments (0)
Add Comment