സ്വർണ്ണക്കടത്ത് കേസ് : എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്

Jaihind News Bureau
Monday, October 12, 2020

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്. നാളെ പാസ്‌പോര്‍ട്ടും, മറ്റു വിദേശയാത്ര രേഖകളും ഹാജരാക്കണമെന്ന് ശിവശങ്കറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ നാളെ മറ്റാരെങ്കിലും ഹാജരാക്കിയാല്‍ മതി.

എന്നാൽ അടുത്ത ദിവസം പ്രത്യേക നോട്ടീസ് നല്‍കി ശിവശങ്കറിനെ കസ്റ്റംസ് വിളിപ്പിക്കും. കസ്റ്റംസിന് ലഭിച്ച നിയമപോദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിന്‍റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാല്‍ മതിയെന്ന് കസ്റ്റംസ് തീരുമാനിച്ചത്.