ഫോർട്ട് സ്റ്റേഷനിലെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ചിന് കൈമാറി; ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പരിശോധന നടത്തും. പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറും മജിസ്‌ട്രേറ്റുമാകും പരിശോധന നടത്തുക.

അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഫോർട്ട് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിലാണ് പരിശോധന. ഇതിന് ശേഷമാകും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കുക. മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് വിശദമായ പരിശോധന നടത്തുന്നത്. അൻസാരിയുടേത് ആത്മഹത്യ തന്നെ ആണെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രാഥമിക നിഗമനം.

അൻസാരിയുടെ മൃതദേഹത്തിൽ തൂങ്ങി മരണത്തിന്‍റെ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനം. സ്റ്റേഷനിലെ ജിഡി രജിസ്റ്ററിൽ കസ്റ്റഡി രേഖപ്പെടുത്താതിരുന്നതിലെ പൊലീസിന്‍റെ വീഴ്ചയും ജില്ലാ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയെന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.സ്റ്റേഷനിൽ എത്തിച്ച ശേഷം ജിഡി രജിസ്റ്ററിൽ അൻസാരിയുടെ കസ്റ്റഡി വിവരം രേഖപ്പെടുത്താത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.

Comments (0)
Add Comment