PROTEST AGAINST POLICE| കസ്റ്റഡി മർദനം: ‘പോലീസുകാരെ പിരിച്ചുവിടുക’ എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്, യുഡിവൈഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം

Jaihind News Bureau
Tuesday, September 9, 2025

തൃശൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടുക എന്ന മുദ്രാവാക്യമുയർത്തി കൂട്ടാലിടയിൽ യു.ഡി.എഫ്, യുഡിവൈഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കൂട്ടാലിട അങ്ങാടിയിൽ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പ്രതീകാത്മകമായി കത്തിച്ചു.  നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.

2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.