കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഉന്നതതല സമിതി, സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതി, പോലീസ് അന്വേഷണം, ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം എന്നിവയെ സംബന്ധിച്ചുള്ള വിശദീകരണം ഇന്ന് നല്‍കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ നവംബര്‍ 25നാണ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര് മരിച്ചത്.