പാലത്തായി കേസ് : സർക്കാർ നേതൃത്വത്തിൽ നടന്നത് അക്ഷന്തവ്യവും ബോധപൂർവ്വവുമായ അട്ടിമറിയെന്ന് ഷാഫി പറമ്പില്‍ | VIDEO

Jaihind News Bureau
Thursday, July 16, 2020

ബോധപൂർവ്വവുമായ അട്ടിമറിയാണ് പാലത്തായി കേസിൽ സർക്കാർ നേതൃത്വത്തിൽ നടന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സർക്കാർ തലത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് പ്രവർത്തിച്ചത്. പോക്‌സോ പോലും ചുമത്താതെയുള്ള ഗുരുതര വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള കാരണം. വാളയാർ കേസിൽ ഉൾപ്പെടെ കൊച്ചു കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.