ആദിവാസി യുവാവിനോട് ക്രൂരത; കാറിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത് അരക്കിലോമീറ്റര്‍

Jaihind Webdesk
Monday, December 16, 2024

വയനാട്: പയ്യംമ്പള്ളി കുടല്‍കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മില്‍ കയ്യാങ്കളിയിലെത്തി, കല്ലുമായി ആക്രമിക്കാനൊരുങ്ങുന്ന യുവാവിനെ തടയാനെത്തിയ കുടല്‍കടവ് ചെമ്മാട് ഊരിലെ ആദിവാസിയുവാവിനെ കൈപിടിച്ച് മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമീറ്റര്‍ വലിച്ചിഴച്ചു.

അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ മാതനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കെ എല്‍ 52 എച്ച് 8733 എന്ന മാരുതി സുസുക്കിയില്‍ എത്തിയ സംഘമാണ് നാടിനെ നടുക്കിയ ഈ ക്രൂരത ചെയ്തത്.