വളർത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച് ക്രൂരത; വിഴിഞ്ഞം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

Jaihind Webdesk
Wednesday, November 15, 2023

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടറിൽ നായയെ കെട്ടിവലിച്ച ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. പനങ്ങോട് സൗഗന്ധികത്തിൽ അനിൽകുമാറിനെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ നാടൻ ഇനത്തിലുള്ള വളർത്തു നായയെ 4 മാസം മുമ്പ് കാണാതായിരുന്നു. സ്കൂട്ടർ യാത്രയ്ക്കിടെ മുട്ടയ്ക്കാട് ചിറയിൽ ഭാഗത്ത് വെച്ച് യാദൃശ്ചികമായി കണ്ടെത്തിയ നായയെസ്കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുവരികയായിരുന്നു. ഇയാളുടെ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചവർ ദൃശ്യങ്ങൾ പകർത്തി പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.