‘നീ പോയി ചാകണം, എങ്കിലേ എനിക്ക് മറ്റൊരു വിവാഹം നടക്കൂ’- ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍

Jaihind News Bureau
Friday, May 23, 2025

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ‘നീ പോയി ചാകണം’ എന്ന് പ്രതി സന്ദേശം അയച്ചു. ഇരുവരും തമ്മിലുള്ള ടെലിഗ്രാം ചാറ്റാണ് പോലീസ് വീണ്ടെടുത്തത്. നീ ചത്താല്‍ മാത്രമെ എനിക്ക് വേറെയൊരു വിവാഹം സാധ്യമാകൂ. എന്ന് ചാകും എന്നുള്ള ചോദ്യത്തിന് ഓഗസ്റ്റ് 9 ന് ചാകും എന്ന് ഐബി ഉദ്യോഗസ്ഥയും മറുപടി നല്‍കിയിട്ടുണ്ട്. ഏറ്റവും നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 24 നാണ് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തത്. മരണത്തിന് ഒരു മാസം മുന്‍പുള്ള ടെലിഗ്രാം ചാറ്റാണ് ഇപ്പോളഅ# പോലീസ് വീണ്ടെടുത്തത്. സന്ദേശം മുഴുവന്‍ പ്രതി സുകാന്ത് ഡിലീറ്റ് ചെയ്ത് കളഞ്ഞിരുന്നു. എന്നാല്‍, ടെലിഗ്രാം ആപ്പ് കളയാതിരുന്നതിനാലാണ് പോലീസിന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞത്. തിങ്കളാഴ്ച വരെ സുകാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.