KARNATAKA | ധര്‍മസ്ഥലയില്‍ നിര്‍ണായക തെളിവ്; പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി

Jaihind News Bureau
Thursday, July 31, 2025

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെ. അസ്ഥികൂടം പുരുഷന്റേതെന്നാണ് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സംശയം. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുകയാണ്. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നാണ് നിരീക്ഷണം. കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ആറാമത്തെ സ്‌പോട്ടില്‍ മാത്രമാണ് പരിശോധന നടക്കുക.

ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് ഒരാള്‍ വെളിപ്പെടുത്തിയ സ്ഥലത്ത് തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്്. സ്‌പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം് കണ്ടെടുത്തത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്താനായത്.

പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പലപ്പോഴായി കുഴിച്ചിട്ടെന്നാണ് കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.