നെയ്യാറ്റിൻകര കൊലക്കേസിൽ നിർണ്ണായക അറസ്റ്റ്; അന്വേഷണ ചുമതല ഐ.ജി. എസ് ശ്രീജിത്തിന്

നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്. പ്രതികളെ രക്ഷപെടാൻ സഹായിച്ച ആളെയാണ് അറസ്റ്റ് ചെയ്തത്.  സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്  കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐ.ജി. എസ് ശ്രീജിത്തിന് നൽകി.

ഡി.വൈ.എസ്.പി ഹരികുമാറിനെയും ബിനുവിനെയും രക്ഷപെടാൻ സഹായിച്ച തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകം ചെയ്ത ശേഷം ഡി.വൈ.എസ്.പി ഹരികുമാറും കൂട്ടാളി ബിനുവും സതീഷിനെ സമീപിച്ചിരുന്നു. സംഭവത്തിന് ശേഷം ഇരുവർക്കും പുതിയ സിം കാർഡ് സതീഷ് തൽകി. എന്നാൽ  ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല.

ചെവ്വാഴ്ച രാവിലെ ഇരുവരും തൃപ്പരപ്പിൽ നിന്നും പോയെന്ന് സതീഷ് കുമാർ മൊഴി നൽകി. സതീഷിന്‍റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാറും ബിനുവും രക്ഷപ്പെട്ടത്.

ഡ്രൈവർ രമേശും ഇപ്പോൾ ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന്  ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അതേസമയം കേസിന്റെ തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ ജി, എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അനലിന്റെ കുടുംബം അവശ്യപെട്ടിരുന്നു. എന്നാൽ ഹൈകോടതിയെ സമീപിക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും സനലിന്റെ ഭാര്യ പറഞ്ഞു.

IG S SreejithDySP Harikumarsanal kumar
Comments (0)
Add Comment