മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്കുമായി 2 കോടി അനുവദിച്ച് ഉത്തരവ്

Jaihind Webdesk
Tuesday, July 6, 2021

 

തിരുവനന്തപുരം : സര്‍ക്കാര്‍ വെബ്സൈറ്റ് രൂപീകരണത്തിനും മുഖ്യമന്ത്രിയുടേതടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമനങ്ങള്‍ക്കുമായി 2 കോടിയിലേറെ (2,00,85,777) രൂപയുടെ ഭരണാനുമതി.

മുഖ്യമന്ത്രിയുടെ വെബ് സൈറ്റിനും സോഷ്യൽ മീഡിയ അക്കൗണ്ടിനും വേണ്ടി മാത്രം 81,49,367 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റ് മുഖേന ആയിരിക്കും കരാര്‍ അടിസ്ഥാനത്തില്‍ ഇതിനുള്ള സംഘത്തെ തെരഞ്ഞെടുക്കുന്നത്. വിവിധ ക്യാമ്പെയ്നുകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.