കെഎഫ്‌സിയില്‍ കോടികളുടെ അഴിമതി: വി.ഡി.സതീശന്‍

Thursday, January 2, 2025

 

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് കെ.എഫ്.സി അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60 കോടി രൂപ നിക്ഷേപിച്ചു. 2018 ല്‍ ആയിരുന്നു സംഭവം. ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്യാതെ ആയിരുന്നു നടപടി. ഇക്കാര്യം കെ.എഫ്.സി.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന് മറച്ചുവെച്ചുവെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

കെ.എഫ്.സി. രൂപീകരിച്ചത് ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. ഈ പണമാണ് അംബാനിക്ക് നല്‍കിയത്. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച ഈ സ്ഥാപനം അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60 കോടി 80 ലക്ഷം നിക്ഷേപിച്ചു. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച ഈ സ്ഥാപനം അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60 കോടി 80 ലക്ഷം നിക്ഷേപിച്ചു.

21-22വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് റിലേയന്‍സ് കമ്പനിയില്‍ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ടു വര്‍ഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊടുത്തത്.ഇടപാടിന് പിന്നില്‍ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.