ചങ്ങനാശേരി: ഉടുപ്പിട്ട് ക്ഷേത്രങ്ങളില്‍ കയറാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കില്ലെന്ന് എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഉദ്ഘാടന സമ്മേളനത്തിലാണ് സുകുമാരന്‍ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. ക്ഷേത്രങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കരുതെന്നും മറ്റ് മതവിഭാഗങ്ങളുടെ ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നുമാണ് അദ്ദേഹം സമ്മേളനത്തില്‍ ചോദിച്ചത്.
കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിനു പറയുന്നു. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് ദര്‍ശനം നടത്തുന്നത്. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ വിശ്വാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുൻപ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരം നടത്തിയിട്ടുണ്ട്’.
നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാത്തെ അത് നിർബന്ധിക്കരുതെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.