മുഖ്യമന്ത്രിയെ വിമർശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

Jaihind Webdesk
Friday, February 24, 2023

 

പത്തനംതിട്ട: മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനും വിലക്ക്. സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പോലീസ് സംഘം ആറന്മുളയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം.

മുഖ്യമന്ത്രിയുടെ  പെരുമാറ്റം ഏകാധിപതിയെപ്പോലെ എന്നതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുന്നു എന്ന വിമർശനം ശക്തമാണ്. ഇതിന് പിന്നാലെയാണിപ്പോള്‍ വിമർശനങ്ങളെപ്പോലും അസഹിഷ്ണുതയോടെ സമീപിക്കുന്നത്. പ്രധാനമന്ത്രിയെ  വിമർശിച്ചതിന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ഓർമ്മിപ്പിക്കുന്നതാണ് കേരളത്തിലെ ഈ സംഭവം.