വിമര്‍ശനം രൂക്ഷമായി; എയര്‍ സുവിധ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

 

ദുബായ്: കൊവിഡ് കാലത്ത് വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് കേന്ദ്ര സർക്കാർ പിന്‍വലിച്ചു. കൊവിഡിനോട് ലോകം വലിയ രീതിയില്‍ വിട പറഞ്ഞിട്ടും ഇന്ത്യയിലേക്ക് മാത്രം എയര്‍സുവിധ രജിസ്‌ട്രേഷനന്‍ തുടരുന്നത് വലിയ വിമര്‍ശനത്തിന് വഴിതുറന്നിരുന്നു. ഇതിനെതിരെ പ്രവാസ ലോകത്ത് വലിയ പ്രതിഷേധം ശക്തമായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. മിക്കവാറും രാജ്യങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനു സമാനമായ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നിര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മാനദണ്ഡങ്ങള്‍ പുതുക്കുകയാണ് ചെയ്തത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍, ആര്‍ടിപിസിആര്‍. പരിശോധനാ വിവരങ്ങള്‍ വിമാന ടിക്കറ്റിനൊപ്പം പൂരിപ്പിച്ച് നല്‍കണം എന്നത് യാത്രക്കാര്‍ക്ക് വലിയ അസൗകര്യമായിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

Comments (0)
Add Comment