കൊല്ലത്ത് സിപിഐയിൽ പ്രതിസന്ധി; വിഭാഗീയതയ്ക്കു പിന്നാലെ സീറ്റു തർക്കവും പാർട്ടിയെ പിടിച്ചുലയ്ക്കുന്നു

Jaihind News Bureau
Friday, November 13, 2020

കൊല്ലത്ത് സിപിഐയിൽ വിഭാഗീയതയ്ക്കു പിന്നാലെ സീറ്റു തർക്കവും പാർട്ടിയെ പിടിച്ചുലയ്ക്കുന്നു. എഐവൈഎഫ് കൊല്ലം സിറ്റി സെക്രട്ടറി വി വിനേഷിന് സീറ്റ് നിഷേധിച്ചതോടെയാണ് സിപിഐയിൽ തുടരുന്ന വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്. കൊല്ലം കോർപ്പറേഷൻ ഇരുപതാം ഡിവിഷൻ സ്ഥാനാർത്ഥിയായി പ്രാദേശിക ഘടകങ്ങൾ നിശ്ചയിച്ചിരുന്ന വിനേഷിനെ ഒഴിവാക്കി സിപിഐ മണ്ഡലം സെക്രട്ടറി ബിജുവിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ജില്ലയിലെ ഒരു വിഭാഗം സിപിഐ-എഐവൈഎഫ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മങ്ങാട് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനേഷ് മത്സരിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന