അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകനും ദിലീപിൻ്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കണക്കില്‍പെടാത്ത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നാദിര്‍ഷയോട് ചോദിച്ചറിഞ്ഞതായാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനിരിക്കെയാണ് ക്രൈം ബ്രാഞ്ച് നാദിർഷായെ ചോദ്യം ചെയ്തത്.
മൂന്ന് മണിക്കൂര്‍ നേരമാണ് ചോദ്യംചെയ്യല്‍ നീണ്ടുനിന്നത്. ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നും അന്വേഷിച്ചു. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിര്‍ഷ പ്രതികരിച്ചിരുന്നു. ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിെനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.