ജാസ്മിൻ ഷായ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ്

Jaihind News Bureau
Thursday, September 5, 2019

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘടനാ അധ്യക്ഷൻ ജാസ്മിൻ ഷായ്‌ക്കെതിരെ ക്രൈംബ്രാഞ്ച്  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  ജാസ്മിൻഷാ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സംഘടനയുടെ ഫണ്ടിൽ നിന്ന് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർ മൂന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ജാസ്മിൻ ഷായും കൂട്ടരും ഒളിവിലാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതിയും നിർദേശം നൽകിയിട്ടുണ്ട്. സംഘടനയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.