തൃപ്പൂണിത്തുറയിൽ പടക്കം പൊട്ടിത്തെറിച്ച്  സ്ഫോടനം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Monday, February 12, 2024

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്കം പൊട്ടിത്തെറിച്ച്  സ്ഫോടനം. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് ലഭിക്കുന്ന സൂചന.

സംഭവത്തില്‍ 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പോലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. 11 മണിയോടെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.